കൊല്ലം : പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രനയം തിരുത്തുക, ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക, സർവ്വകലാശാലകളുടെ ജനാധിപത്യാവകാശം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിൽ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സിന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും കൊല്ലം ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി.
തുടർന്ന് നടന്ന ധർണ്ണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ.സാജൻ ഉദ്ഘാടനം ചെയ്‌തു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുശീല, കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ ജി.കെ ഹരികുമാർ, ടി.ആർ. മഹേഷ്, എസ്. സബിത, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി എ.ബിന്ദു, കെ.എം.സി.എസ്.യു. സംസ്ഥാന പ്രസിഡന്റ് എൻ.എസ്.ഷൈൻ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ.അജു, പ്രസിഡന്റ് ബി. പ്രശോഭദാസ്, പി.എസ്.സി.ഇ.യു ജില്ലാ സെക്രട്ടറി ജെ.അനീഷ്, കെ.ജി.എൻ.എ ജില്ലാ പ്രസിഡന്റ് ആർ.നീതു എന്നിവർ സംസാരിച്ചു. ആക്ഷൻ കൗൺസിൽ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ജില്ലാചെയർമാൻ ബി.സജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ സി.ഗാഥ സ്വാഗതവും കെ.ജി.ഒ.എ ജില്ലാസെക്രട്ടറി എസ്. ദിലീപ് നന്ദിയും പറഞ്ഞു.