samk
ഗ്രന്ഥപ്പുര പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൂയപ്പള്ളി ഗവ.ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാംകെ.ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജില്ലാപഞ്ചായത്തിന്റെ ഗ്രന്ഥപ്പുര പദ്ധതി എയ്ഡഡ് സ്കൂളുകളിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ പറഞ്ഞു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൂയപ്പള്ളി ഗവ.ഹൈസ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.അടുത്ത സാമ്പത്തിക വർഷത്തോടെ ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ജില്ലയിലെ എല്ലാ സർക്കാർ സ്കൂളുകളിലും പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് അഡ്വ.സുമലാൽ അദ്ധ്യക്ഷയായി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്രാൻഡിംഗ് കമ്മിറ്രി ചെയർമാൻ ഡോ.പി.കെ.ഗോപൻ സ്വാഗതം പറ‌ഞ്ഞു. വികസന സ്റ്രാൻഡിംഗ് കമ്മിറ്രി ചെയർപേഴ്സൺ ജെ.നജീബത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.എസ്.ഷൈൻകുമാർ, പ്രിജി ശശിധരൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസി റോയി, വൈസ് പ്രസിഡന്റ് എം.വിശ്വനാഥൻ പിള്ള,ബ്ളോക്ക് പഞ്ചായത്ത് അംഗം ബിന്ദു, വാർഡ് മെമ്പർ രാജു ചാവടി, പി.ടി.എ പ്രസിഡന്റ് പ്രിൻസ് കായില, ജില്ലാവിദ്യാഭ്യാസ ഉപഡയറകടർ കെ.ഐ.ലാൽ, ഹെഡ് മിസ്ട്രസ് ജി.സിന്ധു തുടങ്ങിയവർ പങ്കെടുത്തു.