
പത്തനാപുരം: ഗാന്ധിഭവൻ അന്തേവാസി ജോസഫ് ജോൺ (73) നിര്യാതനായി. രണ്ടുവർഷം മുമ്പ് ആരും സംരക്ഷിക്കാനില്ലാതെ കൊല്ലം ജില്ലാ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ആശുപത്രി സൂപ്രണ്ട് ഡോ. വസന്ത് ദാസിന്റെ ശുപാർശ പ്രകാരമാണ് ഗാന്ധിഭവനിലെത്തിച്ചത്. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. അറിയാവുന്നവർ ഗാന്ധിഭവനുമായി ബന്ധപ്പെടുക. ഫോൺ: 9605047000.