nishana-17

ശാസ്താംകോട്ട: പോരുവഴി ഗവ. ഹയർ സെക്കൻഡ‌റി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ചു. പടി. കല്ലട കാരാളി ജംഗ്ഷൻ പരിയാരത്ത് വീട്ടിൽ ഷാജഹാന്റെയും മെഹറുന്നിസയുടെയും മകൾ നിഷാനയാണ് (17) മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. വീട്ടുകാർ ഉടൻ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കാരാളിമുക്ക് ജുമാ മസ്ജിദിൽ ഖബറടക്കി. സഹോദരൻ നായിഫ്.