polachira
വീതി കുറച്ച് നിർമ്മാണം നടക്കുന്ന പോളച്ചിറ ഏല റോഡ് .

ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിലെ പോളച്ചിറ ഏലാ ബണ്ട് റോഡിൽ ക്രമക്കേട് ആരോപിച്ച് നാട്ടുകാർ നിർമ്മാണം തടഞ്ഞു. പോളച്ചിറ ഏലാറോഡിൽ പാലത്തിന് സമീപം രണ്ട് ക്രഷർ യൂണിറ്റുകളുടെ ഇടയിലുള്ള റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി റോഡിന് ഉയരം കൂട്ടുന്നതിന് വേണ്ടിയുള്ള നിർമ്മാണമാണ് ക്രമക്കേട് ആരോപിച്ച് നാട്ടുകാർ തടഞ്ഞത്.

ഹാർബർ എഞ്ചിനീയറിംഗ് വിഭാഗമാണ് തുറമുഖ വകുപ്പിൽ നിന്ന് ലഭിച്ച 34 ലക്ഷം രൂപയുടെ നിർമ്മാണം നടത്തുന്നത്.

എട്ട് മീറ്റർ വീതിയുള്ള റോഡ് നിർമ്മാണം പൂർത്തിയാകുമ്പോൾ ആറ് മീറ്ററായി ചുരുങ്ങും. വെള്ളക്കെട്ടുള്ള സ്ഥലത്ത് സൈഡ് കോൺക്രീറ്റ് ചെയ്തപ്പോൾ ആവശ്യമായ കമ്പിയിടാത്തതും റോഡിന്റെ വീതി കുറയുന്നതുമാണ് നിർമ്മാണ പ്രവർത്തികൾ തടയാൻ കാരണമായി നാട്ടുകാർ പറയുന്നത്.
ചിറക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റും ജി.എസ്. ജയലാൽ എം. എൽ.എയും സ്ഥലത്തെത്തി ചർച്ച നടത്തി അപാകതകൾ പരിഹരിച്ചു മുന്നോട്ട് പോകുമെന്ന തീരുമാനത്തിൽ നിർമ്മാണം നിർത്തിവയ്ക്കുകയായിരുന്നു.