ഓയൂർ : മഹാത്മാഗാന്ധി റസിഡൻസ് അസോസിയേഷന്റെ 20-ാമത് വാർഷികം നടന്നു. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം. അൻസർ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.എം.ജി.ആർ.എ. പ്രസിഡന്റ് പൊയ്കയിൽ വിനോദ് അദ്ധ്യക്ഷനായി. ശിവപ്രസാദ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ജി. സുരേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സമൂഹത്തിലെ ലഹരിയുടെ അതിപ്രസരണത്തെക്കുറിച്ച് ചടയമംഗലം എക്സൈസ് റേഞ്ച് സിവിൽ ഓഫീസർ ആർ. രോഹിണി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് എടുക്കുകയും ലഘുലേഘകൾ വിതരണം ചെയ്യുകയും ചെയ്തു. ലഹരി ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും മാതാപിതാക്കൾ കുട്ടികളെ നിരന്തരം നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും നൽകി.
വൈസ് പ്രസിഡന്റ് ജി. ബോസ്, കെ.പി. രാമചന്ദ്രൻ നായർ, ജി. ഗോപകുമാർ, ബഹദൂർഷ, സുധീർ, സി. ഗീത എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി സി. ഗീത (പ്രസിഡന്റ്), ജി. ബോസ് (വൈസ് പ്രസിഡന്റ്), ബീന തങ്കം (സെക്രട്ടറി), ജി. സുരേഷ് (ജോ. സെക്രട്ടറി), കെ. ശ്രീജ (ഖജാൻജി), അംഗങ്ങളായി ബഹദൂർഷാ, അനിമോൻ, ശിവപ്രസാദ്, പൊയ്കയിൽ വിനോദ്, രക്ഷാധികാരികളായി കെ.പി. രാമചന്ദ്രൻ നായർ, എം. അനിൽകുമാർ എന്നിവരെ തിരഞ്ഞെടുത്തു. എൻ. ജയ ആകാശ്ദ്വീപ് റിട്ടേണിംഗ് ഓഫീസറായിരുന്നു.