photo
തൊടിയൂർ പാലം - എ.വി.എച്ച്.എസ് ജംഗ്ഷൻ റോഡിന്റെ നവീകരണം ആരംഭിച്ചു.

കരുനാഗപ്പള്ളി: തൊടിയൂർ പാലം - തഴവാ എ.വി.എച്ച്.എസ് ജംഗ്ഷൻ റോഡിന്റെ ദുരിതാവസ്ഥ മാറുന്നു. നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എ.വി.എച്ച്.എസ് ജംഗ്ഷന് കിഴക്ക് ഭാഗത്തുള്ള പാലം പുനർ നിർമ്മിക്കാൻ ആരംഭിച്ച ശേഷമാണ് റോഡ് ജെ.സി.ബി ഉപയോഗിച്ച് ഇളക്കിയത്.

കേരള കൗമുദി വാ‌ർത്ത തുണയായി

പാലത്തിന്റെ നിർമ്മാണം പൂർത്തിയായിട്ട് ഒരു വർഷത്തിലധികമായി, എന്നിട്ടും റോഡിന്റെ നവീകരണം ആരംഭിച്ചിരുന്നില്ല. റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ചും യാത്രക്കാരുടെ ബുദ്ധിമുട്ടുകളെ കുറിച്ചും കേരള കൗമുദി വാർത്ത നൽകി. അതോടെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ഉയർന്ന ഉദ്യാഗസ്ഥർ സ്ഥലം സന്ദർശിക്കുകയും റോഡിന്റെ നവീകരിക്കാൻ നിർദ്ദേശം നൽകുകയുമായിരുന്നു.