എഴുകോൺ : ആർ.ശങ്കറിന്റെ ജന്മസ്ഥലമായ പുത്തൂരിൽ നിന്ന് ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് എഴുകോൺ രാജ് മോഹന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന 31-ാം ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് 28ന് എഴുകോൺ മേഖലകളിൽ എസ്.എൻ.ഡി.പി യോഗം ശാഖകളുടെയും വിവിധ സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ വമ്പിച്ച സ്വീകരണങ്ങൾ നൽകും. 5 മണിക്ക് പേഴുംകോണം മുക്കിൽ വെച്ച് ചീരങ്കാവ് ശാഖ ഭാരവാഹികൾ സ്വീകരിക്കും. 5.30 ന് ചീരങ്കാവ് മംഗലത്ത് അങ്കണത്തിൽ നടക്കുന്ന തീർത്ഥാടക സംഗമത്തിൽ സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ അദ്ധ്യക്ഷനാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ സംഗമം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കനകദാസ് മുഖ്യപ്രഭാഷണം നടത്തും. പദയാത്ര ക്യാപ്ടൻ എഴുകോൺ രാജ് മോഹൻ, ശാന്തിനി കുമാരൻ, മംഗലത്ത് സരോജിനിയമ്മ, എഴുകോൺ രഞ്ജിത്ത് എന്നിവർ സംസാരിക്കും. 6ന് എഴുകോൺ ശാഖ ഭാരവാഹികൾ സ്വീകരിക്കും. 6.15ന് എഴുകോൺ മുക്കണ്ടം ജംഗ്ഷനിൽ ഗ്രാമപഞ്ചായത്ത് മെമ്പർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. 6.30ന് പോച്ചങ്കോണം ജംഗ്ഷനിൽ വെച്ച് പ്രസന്നകുമാറും പൗരാവലിയും സ്വീകരിക്കും. രാത്രി 7ന് ചൊവ്വള്ളൂർ ശാഖ സ്വീകരിക്കും. 8ന് കരിപ്ര സോപാനം ഓഡിറ്റോറിയത്തിൽ വെച്ച് ജുബിൻഷായും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ.രാജേന്ദ്രൻ എന്നിവർ സ്വീകരിക്കും.