 
അഞ്ചൽ: എനർജി മാനേജ്മെന്റ് സെന്റർ, കേരള സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്മെന്റ് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഊർജ്ജ കിരൺ പദ്ധതിക്ക് അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ചെറിയാൻ ജോൺ അദ്ധ്യക്ഷനായി. ഡോ.അനിലാജോർജ്ജ്, കരവാളൂർ ഗ്രാമപഞ്ചായത്ത് അംഗം
ലിസി ഷിബു, പ്രൊഫ.ജെറി സി.ജാക്സൺ, പ്രൊഫ.അരൺ എം.ജോർജ്ജ്, ഡോ.കലാദേവി, ഡോ.അലക്സാണ്ടർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അഞ്ചൽ ടൗണിൽ ബോധവത്കരണ റാലിയും നടന്നു.