കൊല്ലം : മാനവർ നമ്മൾ ഒന്നാണ് എന്ന ക്രിസ്‌മസ് സന്ദേശം നൽകികൊണ്ട് നാളെ വൈകിട്ട് 3.30 ന് ആശ്രമം റോളർ സ്കേറ്റിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ് പ്രസിഡന്റ് എൻ.എസ്.വിജയന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം എം .നൗഷാദ് എം.എൽ.എ ഉദ്ഘടനം ചെയ്യും. തുടർന്ന് ആശ്രാമം ട്രാഫിക് പൊലീസ് സ്റ്റേഷന് മുമ്പിൽ നിന്ന് 101 കുട്ടികൾ ക്രിസ്‌മസ് പപ്പയുടെ വേഷം ധരിച്ച് കടപ്പാക്കട വഴി ചിന്നക്കട ബീച്ചിലേക്ക് സ്‌കേറ്റിംഗ് റാലി നടത്തും. ബീച്ചിൽ ക്രിസ്‌മസ് കേക്ക് മുറിച്ച് കലാപരിപാടികൾക്ക് തുടക്കം കുറിക്കും.