പൂയപ്പള്ളി. കൊല്ലം ജില്ലാ പഞ്ചായത്ത് സർക്കാർ സ്കൂളുകളിൽ മികച്ച ഗ്രന്ഥശാലകൾ ഒരുക്കുന്നതിന്റെ ഭാഗമായുള്ള ഗ്രന്ഥപുര പദ്ധതി പൂയപ്പള്ളി ഗവ.ഹൈസ്കൂളിൽ ആരംഭിച്ചു. പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുമലാൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എസ്.ഷൈൻ കുമാർ പദ്ധതി വിശദീകരണം നടത്തി. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജെസി റോയി, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വാർഡ് അംഗങ്ങൾ, പി .ടി. എ പ്രസിഡന്റ്, ഹെഡ്മിസ്ട്രസ് തുടങ്ങിയവർ പങ്കെടുത്തു.