ചവറ: ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (എഫ്.ഐ.സി.സി.ഐ) മെയ്ഡ് ഇൻ കേരള അവാർഡ് കെ.എം.എം.എല്ലിന് ലഭിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച പൊതുമേഖലാ സ്ഥാപനം എന്ന വിഭാഗത്തിലാണ് പുരസ്‌ക്കാരം. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവിൽ നിന്ന് കെ.എം.എം.എൽ ടൈറ്റാനിയം പിഗ്മന്റ് യൂണിറ്റ് ഹെഡ് പി.കെ.മണിക്കുട്ടനും പ്രൊജക്ട് ഡിപ്പാർട്ട്‌മെന്റ് ഹെഡ് എം.സഹിലും അവാർഡ് ഏറ്റുവാങ്ങി.