comboste-
മൊബൈൽ കമ്പോസ്റ്റ് യൂണിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവ്വഹിക്കുന്നു

കൊല്ലം : സംസ്ഥാനത്തെ ആദ്യ മൊബൈൽ കമ്പോസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം കൊല്ലം പള്ളിത്തോട്ടം ജംഗ്ഷനിൽ മന്ത്രി എം.ബി.രാജേഷ് നിർവ്വഹിച്ചു. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു.പവിത്ര, ടെക്ഫാം ഇന്ത്യ പ്രതിനിധി എബ്രഹാം ജോസഫ്, ദീപു എ. രജീഷ് എന്നിവർ പങ്കെടുത്തു. ജൈവമാല്യന്യം ചുരുങ്ങിയ സമയത്തിനുള്ളിൽ സംസ്ക്കരിച്ച് വള മാക്കി മാറ്റുന്ന ന്യൂതന സംവിധാനമാണ് സ്മാർട്ട് മൊബൈൽ കമ്പോസ്റ്റ് യൂണിറ്റ്. ടെക്ഫാം ഇന്ത്യക്കാണ് ഇതിന്റെ പ്രവർത്തന ചുമതല.