 
കൊല്ലം : സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അന്ധവിശ്വാസം, അനാചാരം, ലഹരി ഉപയോഗം എന്നിവയ്ക്കെതിരെ സംഘടിപ്പിക്കുന്ന ജനചേതന യാത്ര 23 ന് കടപ്പാക്കട സ്പോർട്സ് ക്ലബ് അങ്കണത്തിൽ എത്തിച്ചേരും. ഇതിന് മുന്നോടിയായി മയ്യനാട് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. മയ്യനാട് എൽ.ആർ.സി ഗ്രന്ഥശാലയിൽ നടന്ന യോഗം മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ ഉദ്‌ഘാടനം ചെയ്‌തു. എൽ.ആർ.സി പ്രസിഡന്റ് കെ.ഷാജി ബാബു അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ബിജു കുന്നുവിളയെ പ്രസിഡന്റ് ഷാജി ബാബുവും വൈസ് ക്യാപ്റ്റൻ ജി.ഹർഷകുമാറിനെ വൈസ് പ്രസിഡന്റ് രാജുകരുണാകരനും ജാഥ മാനേജർ ആർ.ഗിരീഷിനെ ജോയിന്റ് സെക്രട്ടറി വി.സിന്ധുവും സ്വീകരിച്ചു. വൈകിട്ട് 5.30 ന് എൽ.ആർ.സി നിന്ന് പുറപ്പെടുന്ന ജാഥ ഉമയനല്ലൂർ നേതാജി ലൈബ്രറിയിൽ സമാപിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.എൻ.ഷൺമുഖദാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.