
കുന്നിക്കോട്: വിളക്കുടി ഇളമ്പൽ ജിതിൻ ഭവനിൽ രാജേന്ദ്രൻ - മാലതി ദമ്പതികളുടെ മകൻ ജിതിൻ രാജ് (ജിത്തു, 30) ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് മസ്കത്ത് അൽ ഹെയിൽ നോർത്ത് അൽ മജിന് സമീപത്തുണ്ടായ അപകടത്തിലായിരുന്നു ജിതിൻ രാജ് മരണപ്പെട്ടത്. മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.