a
ഉദയ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന കെ.സി അനുസ്മരണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചവറ : നാട്ടുപ്രമാണിത്തവും ഉച്ചനീചത്വവും അയിത്തം അടക്കമുള്ള അനാചാരങ്ങൾ നിലനിന്ന കാലത്ത് നാടിന്റെ മോചനത്തിനായി വെളിച്ചമേകാൻ അക്ഷരപ്പുരകൾക്ക് കഴിയുമെന്ന് തിരിച്ചറിഞ്ഞ മഹാനാണ് കെ.സി.പിള്ളയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് 65 വർഷം മുമ്പ് കെ.സിയുടെ നേതൃത്വത്തിൽ ഉദയ രൂപം കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുത്തൻസങ്കേതം കെ.സി.പിള്ള സ്മാരക ഉദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദയയുടെ ആദ്യകാല സെക്രട്ടറിയായിരുന്ന എൻ.ശ്രീധരന്റെ ഛായാചിത്രവും ഡെപ്യൂട്ടി സ്പീക്കർ അനാച്ഛാദനം ചെയ്തു. ഐ. ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഷിബു ബേബിജോൺ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ പി.ബി.ശിവൻ, സെക്രട്ടറി വി. വിജയകുമാർ, ജില്ലാപഞ്ചായത്ത്‌ അംഗം എസ്.സോമൻ, നെടുംകുന്നം വിജയൻ എന്നിവർ സംസാരിച്ചു. ഉദയ ഗ്രന്ഥശാല പ്രസിഡന്റ്‌ അശോകൻ സ്വാഗതവും സെക്രട്ടറി കെ.എസ്. ബിജുകുമാർ നന്ദിയും പറഞ്ഞു.