 
തഴവ: തഴവ വടക്ക് ഗവ. എൽ.പി സ്കൂൾ പരിസരത്തെ എം.സി.എഫ് (മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റി) യൂണിറ്റ് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തം. കൊച്ചു കുട്ടികൾ പഠിക്കുന്ന സ്കൂൾ പരിസരത്ത് പ്ലാസ്റ്റിക് ശേഖരണ യൂണിറ്റ് സ്ഥാപിക്കുന്നത് അശാസ്ത്രീയമാണെന്ന പരാതി ആദ്യം മുതൽ തന്നെ ഉയർന്നിരുന്നു. എന്നാൽ, അധികൃതർ ഇത് അവഗണിക്കുകയായിരുന്നു. എം.സി.എഫിലും പരിസരത്തും പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിയതോടെ ഇഴജന്തുക്കളുടെ ശല്യം വർദ്ധിച്ചതായി സ്കൂൾ അധികൃതർ പറയുന്നു.