nadakam
ക്ലാപ്പന പ്രിയദർശിനി നാടകരാവിന്റെ സമാപന സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കലകൾ കാലത്തിനൊപ്പം മാറ്റങ്ങൾക്ക് വിധേയമാകണമെന്ന് മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ പറഞ്ഞു. ക്ലാപ്പന പ്രിയദർശിനികലാ സാംസ്കാരിക വേദിയും ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച പതിനൊന്ന് ദിവസം നീണ്ടുനിന്ന നാടകരാവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ കാല നാടകങ്ങൾ അനീതിക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പോരാട്ടം നിർഭയം നടത്തി വിജയിച്ചിട്ടുണ്ടെന്നും എന്നാൽ,​ പുതിയ കാലത്ത് വർദ്ധിച്ചു വരുന്ന തിന്മകൾക്ക് എതിരെയുള്ള പോരാട്ടങ്ങൾക്ക് കലാകാരന്മാർ ഭയക്കുകയാണെന്നും അത് ഫാസിസത്തിന്റെ വളർച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയദർശിനി പ്രസിഡന്റ്‌ എസ്. എം. ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. വിജ്ഞാന ജ്യോതി പുരസ്കാര വിതരണവും സമ്മാനദാനവും സി.ആർ.മഹേഷ്‌ എം.എൽ.എ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, അബ്ബാമോഹൻ, മെഹർഖാൻ ചേന്നല്ലൂർ, ഷഹീറാ നസിർ, തൊടിയൂർ കുട്ടപ്പൻ, കൊല്ലം കാർത്തിക്, വള്ളിക്കാവ് വിശ്വൻ, നന്ദകുമാർ വള്ളിക്കാവ്, മുഹമ്മദ്‌ സൽമാൻ നസീർ, ദേവനാരായണൻ, ഡോ. ശ്യാംരാധ്, കല്ലട അനിൽകുമാർ, സന്തോഷ്‌ മണപ്പള്ളി, അനി വരവിള, ഡോ. ശിൽപശ്രീ, ബിപിൻ, സുരേഷ് ഡി. വള്ളിക്കാവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കാർഷിക കാടാശ്വാസ കമ്മിഷൻ അംഗം കെ.ജി.രവി, ജില്ലാ പഞ്ചായത്ത് അംഗം വസന്ത രമേശ്‌, സംവിധായകൻ സി.ആർ.അജയകുമാർ, വരവിള ഹുസൈൻ, അനു അശോക്, ആർ.രണോജ്, കെ.നകുലൻ, ടി.എൻ.വിജയകൃഷ്ണൻ, ജി.യതീഷ്,

ടി.എസ്.രാധാകൃഷ്ണൻ, പി.എൻ.ഷെറഫ്, കെ.ആർ.വത്സൻ, ലക്ഷ്മി ഇളംപള്ളിശ്ശേരിൽ, വി. ദിവാലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.