കൊല്ലം: ഇന്റർനെറ്റ്, ഡി.ടി.പി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്‌സ് അസോസിയേഷൻ കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷൻ മേഖലാ കമ്മിറ്റി രൂപീകരിച്ചു. ഓൺലൈൻ മേഖലയിൽ പ്രവർത്തിക്കുന്നവരോടുള്ള ജില്ലാ കളക്ടറുടെ നിഷേധാത്മക നിലപാടുകൾക്കെതിരെ യോഗം പ്രതിഷേധിച്ചു.
മേഖലാ പ്രസിഡന്റ് ലാലാജി അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ജി.സുനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രഞ്ജീവ്, വൈസ് പ്രസിഡന്റ് ഹരിലാൽ, ട്രഷറർ ഷൈമ, ജോ. സെക്രട്ടറി കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
സെക്രട്ടറി നയൻ സുരേഷ് സ്വാഗതവും ട്രഷറർ അജിത്ത് കുമാർ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി അനിൽകുമാർ, രാജേന്ദ്രൻ (രക്ഷാധികാരി), ലാലാജി (പ്രസിഡന്റ്), പോൾ, ലാൽജി (വൈസ് പ്രസിഡന്റ്), നയൻ സുരേഷ് (സെക്രട്ടറി), ജോഷ്വാ, ഗിരിജ (ജോ. സെക്രട്ടറി), അജിത്ത് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.