കൊല്ലം: തപസ്യ കലാസാഹിത്യവേദി യൂണിറ്റ് വാർഷികോത്സവങ്ങൾ 25ന് ആരംഭിച്ച് ജനുവരി 29ന് സമാപിക്കും. വന്ദേമാതര ഗാനാലാപന മത്സരം, എഴുത്തച്ഛൻ സ്മൃതി, ആദരണ സഭകൾ, വ്യത്യസ്ത മേഖലകളിൽ മികവ് നേടിയവർക്കുള്ള അനുമോദനങ്ങൾ, കവിസംഗമം, ഗാനാർച്ചന എന്നിവ നടക്കും. ഉദ്ഘാടന സഭകളിൽ കേണൽ ഡിന്നി, രഞ്ജിലാൽ ദാമോദരൻ, ഡോ. ഹരിത, പ്രൊഫ. പി.എൻ.ഉണ്ണിക്കൃഷ്ണൻപോറ്റി, പ്രൊഫ. ശ്രീജിത്ത്, മഠത്തിൽ ഉണ്ണിക്കൃഷ്ണപിള്ള, ഡോ. അശോക് കുമാർ, പ്രൊഫ. ആർ.ഉദയഭാനു, പ്രൊഫ. വൃന്ദ, ഡോ.കണ്ണൻ കണ്ണേറ്റി, കുരുംബോളിൽ ശ്രീകുമാർ, കെ.വി.രാമാനുജൻ തമ്പി, കെ.ദാനകൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുക്കും.