കൊല്ലം: പാൽ, മുട്ട, മാംസ്യം ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രിചിഞ്ചു റാണി പറഞ്ഞു. ജില്ലാപഞ്ചായത്ത് തോട്ടത്തറ ഹാച്ചറിയിൽ ആരംഭിക്കുന്ന കോഴിത്തീറ്റ യൂണിറ്റിന്റെ നിർമ്മാണേദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
1.25 കോടി രൂപയാണ് നിർമ്മാണ ചെലവ്. യൂണിറ്റ് യാഥാർത്ഥ്യമാകുന്നത് വഴി കൂടുതൽ പേരെ കോഴി വളർത്തലിലേക്ക് ആകർഷിക്കുന്നതിന് സഹായകരമാകും. ആഭ്യന്തര ഉത്പാദനത്തിലൂടെ ഗുണമേന്മ ഉറപ്പുവരുത്താനും കോഴിത്തീറ്റ നിർമ്മാണ യൂണിറ്റ് മുഖേന സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.സുമ ലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വസന്ത രമേശ്, അഡ്വ.അനിൽ എസ്. കല്ലേലി ഭാഗം,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാവിദ്യാധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.എസ് ഷൈൻ കുമാർ, ശ്രീജ ഹരീഷ്, എസ്. സോമൻ, സെക്രട്ടറി ബിനുൻ വാഹിദ്, സൂപ്രണ്ട് ഡോ.അരുൺ തുടങ്ങിയവർ പങ്കെടുത്തു.