കൊല്ലം: പടി. കൊല്ലം പൂവൻപുഴ ശ്രീദേവീ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം 26 വരെ നടക്കും. എല്ലാ ദിവസവും നിർമ്മാല്യം, അഭിഷേകം, ഗണപതിഹോമം, ദീപാരാധന, വെടിക്കെട്ട് എന്നിവ ഉണ്ടായിരിക്കും. ഇന്ന് രാത്രി 8.30ന് ഗാനമേള. 24ന് രാവിലെ 11.30 സമൂഹസദ്യ, രാത്രി 8.30ന് കോമഡിഷോ. 25ന് രാവിലെ 7ന് പൊങ്കാല, 11.30ന് സമൂഹസദ്യ, രാത്രി 7ന് സേവാ എഴുന്നള്ളത്ത്, രാത്രി 9.30ന് നൃത്തോത്സവ് 2022. 26ന് രാവിലെ 8ന് അഭിഷേക എഴുന്നള്ളത്ത്, രാത്രി 7ന് വിളക്കെഴുന്നെള്ളത്ത്, 11ന് ഡാൻസ് ഡ്രാമ.