
കൊല്ലം: ചാത്തന്നൂർ ഗവ. എൽ.പി സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിന്ധു ഉദയൻ, പഞ്ചായത്തംഗങ്ങളായ അമൽ ചന്ദ്രൻ, ആർ.സജീവ്, ഷൈനി ജോയ്, ജി.ശരത് ചന്ദ്രൻ, പ്രമോദ് കാരംകോട്, ബീന രാജൻ, രേണുക രാജേന്ദ്രൻ, പി.ടി.എ പ്രസിഡന്റ് ബി.ബാലാനന്ദൻ, എം.പി.ടി.എ പ്രസിഡന്റ് ജീജ.എസ്.അഭിഷേക്, അഭിലാഷ്, പ്രഥമാദ്ധ്യാപിക ജി.വി.ജ്യോതി, സി.എസ്.ശ്രീലേഖ, അനിൽ ബാബു, സുജീർ ദത്ത് എന്നിവർ ആശംസകൾ നേർന്നു. കുട്ടികളുടെയും അദ്ധ്യാപകരുടെയും ട്രെയിനിംഗ് അദ്ധ്യാപകരുടെയും കലാ പരിപാടികളും ക്രിസ്മസ് വിരുന്നും കേക്ക് വിതരണവും നടത്തി.