 
കരുനാഗപ്പള്ളി: കോൺഗ്രസ് നേതാവും പ്രകൃതി സ്നേഹിയുമായിരുന്ന പി.ടി. തോമസിന്റെ ഒന്നാം ചരമവാർഷികം പി.ടി. തോമസ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്നു. അനുസ്മരണത്തോടനുബന്ധിച്ച് വർഗീയ വിരുദ്ധ പ്രതിജ്ഞയെടുക്കുകയും വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു.
ട്രസ്റ്റ് പ്രസിഡന്റ് ഷെഫീക്ക് കാട്ടയത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണയോഗം ബോബൻ ജി. നാഥ് ഉദ്ഘാടനം ചെയ്തു. കെ.എസ്.പുരം സുധീർ മുഖ്യ പ്രഭാഷണം നടത്തി. വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം അഡ്വ. ബിനു നിർവഹിച്ചു. എസ്.ജീവൻ, അസ്‌ലംആദിനാട്, മേടയിൽ ശിവപ്രസദ്, ഹക്കീം, അഫ്‌സൽ തുടങ്ങിയവർ സംസാരിച്ചു.