thazhava-thoppil-padam
തഴവ തോപ്പിൽ ലത്തീഫിനെ പഞ്ചായത്തിന്റെ ഉപഹാരം നൽകി മന്ത്രി എം.ബി.രാജേഷ് ആദരിക്കുന്നു. സി.ആർ.മഹേഷ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്തംഗം മധുമാവോലിൽ എന്നിവർ സമീപം

തഴവ: എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ തഴവ തോപ്പിൽ ലത്തീഫിനെ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരസ്കാരം നൽകി ആദരിച്ചു. മന്ത്രി എം.ബി.രാജേഷ് പുരസ്കാര സമർപ്പണം നടത്തി.

പഞ്ചായത്തിലെ ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്കും കില റിസോഴ്സ് പേഴ്സൺ, സാക്ഷരത പ്രവർത്തകൻ, ഭരണഘടന സാക്ഷരത പ്രവർത്തകൻ എന്നീ നിലകളിലുള്ള പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്ക്കാരം.
പഞ്ചായത്തിന്റെ സമ്പൂർണ ഭരണഘടന സാക്ഷരത, കുടുംബാരോഗ്യ കേന്ദ്രത്തിന് ഐ.എസ്.ഒ അംഗീകാരം എന്നിവ സംബന്ധിച്ച് ചേർന്ന യോഗത്തിൽ പ്രസിഡന്റ് വി.സദാശിവൻ അദ്ധ്യക്ഷനായി. സി.ആർ.മഹേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം ഗോളി ഷൺമുഖൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മധുമാവേലിൽ, ശ്രീലത, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.അമ്പിളിക്കുട്ടൻ, പഞ്ചായത്ത് സെക്രട്ടറി മനോജ്, ഡോ. ജാസ്മിൻ എന്നിവർ സംസാരിച്ചു.