photo
ഡി.വൈ.എഫ്.ഐ ജില്ലാ പഠന ക്യാമ്പ് സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാപഠന ക്യാമ്പിന് ക്ലാപ്പന, ആലുംപീടികയ്ക്ക് സമീപം സത്യാലയം കടവിൽ തുടക്കമായി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ആർ.ശ്രീനാഥ് അദ്ധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ

പി.കെ.ജയപ്രകാശ് സ്വാഗതം പറഞ്ഞു. ജില്ലാസെക്രട്ടറി ശ്യാം മോഹൻ, ബി. ബൈജു, എസ്.ആർ.രാഹുൽ, മീര എസ്. മോഹനൻ, ഷെബീർ, ശബരി, അഭിലാഷ്, ഹരികൃഷ്ണൻ, സംഘാടക സമിതി കൺവീനർ അബാദ് ഫാഷ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിവിധ വിഷയങ്ങളിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജയ്ക് സി.തോമസ്, ചന്തവിള മുരളി എന്നിവർ ക്ലാസുകൾ നയിച്ചു. ക്യാമ്പ് ഇന്ന് സമാപിക്കും.