varghese-panikar-k-75

കൊട്ടാരക്കര: കിഴക്കേത്തെരുവ് തുണ്ടിൽ പുത്തൻ വീട്ടിൽ കെ.വർഗീസ് പണിക്കർ (69, റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യതനായി. കോൺഗ്രസ് തലവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്, മേലില റൂറൽ സർവീസ് സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം, റെയിൽവേ സംഘ് യൂണിയൻ (മധുര ഡിവിഷൻ) ചെയർമാൻ, സീനിയർ സിറ്റിസൺ കൊട്ടാരക്കര താലൂക് കമ്മിറ്റി എക്സി. അംഗം, പട്ടമല മാർത്തോമ്മ കൈസ്ഥാന സമതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പട്ടമല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുണ്ടറ ത്രിപ്പലഴികം നെടിയവിള ചിന്നമ്മ വർഗീസ്. മക്കൾ: ദീപ വർഗീസ് (അബുദാബി ), ദീപ്തി വർഗീസ് (ബഹ്റിൻ), ദിപിൻ.വി.പണിക്കർ (അബുദാബി). മരുമക്കൾ: വിൽ‌സൺ വർഗീസ് (അബുദാബി), ബിജു മാത്യു (ബഹ്‌റിൻ), ഷിനു ദിപിൻ (അബുദാബി).