
ചാത്തന്നൂർ: ശ്രീഭൂത ക്ഷേത്രത്തിന് സമീപം സ്കൂട്ടറിൽ നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റ വൃദ്ധൻ മരിച്ചു. ചാത്തന്നൂർ ഏറം തുണ്ടിൽ വീട്ടിൽ അബ്ദുൽ റഹീമാണ് (72) മരിച്ചത്. ഇന്നലെ രാവിലെ 9 ഓടെ ചാത്തന്നൂരിൽ നിന്ന് വീട്ടിലേക്ക് പോകും വഴി ശ്രീഭുത നാഥ ക്ഷേത്രത്തിന് സമീപം വച്ചാണ് അപകടം. സ്കൂട്ടറിന്റെ സ്റ്റാൻഡ് റോഡിൽ തട്ടിയാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റ അബ്ദുൽ റഹീമിനെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 4.30 ഓടെ മരിച്ചു. ഭാര്യ: റംലത്ത് ബീവി. മക്കൾ: നിഷ, സീമ. മരുമക്കൾ: സുൽഫിക്കർ, നൗഷാദ്. കബറടക്കം ഇന്ന് ചാത്തന്നൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ.