kudikkode3

കൊല്ലം: കളമശേരി രാജഗിരി സ്കൂളിൽ നടന്ന സി.ബി.എസ്.ഇ റീജിയണൽ ലെവൽ സയൻസ് എക്സിബിഷനിൽ കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്കൂളിനും മികവ്.
സ്കൂളിൽ നിന്ന് രണ്ട് ടീമുകളാണ് പങ്കെടുത്തത്. ജൂനിയർ കാറ്റഗറിയിൽ എണ്ണച്ചോർച്ച മൂലമുണ്ടാകുന്ന ജലമലിനീകരണം എന്ന വിഷയത്തിൽ ഗ്രേഡ് 7ലെ ആർ.നിവേദിത, നൈതിക് രാജീവ് എന്നിവരും സീനിയർ കാറ്റഗറിയിൽ ഇ -ഫാം എന്ന വിഷയത്തിൽ ഗ്രേഡ് 11 ലെ കെ.ശ്രീഹരി, എസ്.ബി.അഭിജയ് എന്നിവരാണ് നൂതന ആശയങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയത്. കേരളത്തിലുടനീളമുള്ള സി.ബി.എസ്.ഇ സ്കൂളുകൾ പങ്കെടുത്ത മെഗാ ഇവന്റിൽ രണ്ട് ടീമുകളും ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടു.