 
ഓച്ചിറ: വിമർശനങ്ങൾ കൂടി ചേരുമ്പോഴാണ് ജനാധിപത്യം സമ്പുഷ്ടമാകുന്നതെന്നും വിമർശനങ്ങൾ ജനാധിപത്യത്തിന്റെ ഹൃദയമാണെന്നും സി.ആർ.മഹേഷ് എം.എൽ.എ അഭിപ്രായപ്പെട്ടു. ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലീഡർ കെ.കരുണാകരൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാദ്ധ്യമങ്ങൾ, കലാകാരന്മാർ, എഴുത്തുകാർ എന്നിവരിൽ നിന്ന് ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വന്ന നേതാവായിരുന്നു കെ.കരുണാകരനെന്നും വിമർശനങ്ങളോട് അദ്ദേഹം അസഹിഷ്ണുത കാണിച്ചിട്ടില്ലെന്നും എം.എൽ.എ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ബി.എസ്.വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ. സുനിൽകുമാർ, നീലികുളം സദാനന്ദൻ, ഓച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, അയ്യാണിക്കൽ മജീദ്, കയ്യാലത്തറ ഹരിദാസ്, പി.ഡി.ശിവശങ്കരപ്പിളള, കെ.ബി.ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു.