കൊല്ലം: സംസ്ഥാന തല കേരളോത്സവത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങൾ 27 മുതൽ 30 വരെ കൊല്ലത്ത് നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. 27ന് രാവിലെ 10ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും 30ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

14 ജില്ലകളെ പ്രതിനിധീകരിച്ച് 3400 കായികതാരങ്ങൾ അണിനിരക്കും. അത്‌ലറ്റിക്‌സ്, നീന്തൽ, ആർച്ചറി, ഫുട്‌ബാൾ, വോളി ബാൾ, ബാസ്‌കറ്റ് ബാൾ, ബാഡ്മിന്റൺ, ചെസ്, കബഡി, പഞ്ചഗുസ്തി, വടംവലി തുടങ്ങിയ ഇനങ്ങളിലാണ് മത്സരം.

അത്‌ലറ്റിക്‌സ് ഇനങ്ങളിൽ സീനിയർ ബോയ്‌സ്, സീനിയർ ഗേൾസ്, പുരുഷൻ, വനിത എന്നീ കാറ്റഗറികളിലാണ് മത്സരം. സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, ബോർഡ് അംഗം സന്തോഷകാല, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി.എസ്.ബിന്ദു, ജില്ലാ കോ- ഓർഡിനേറ്റർ അഡ്വ.എസ്.ഷബീർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.