പരവൂർ: തെക്കുംഭാഗം -കാപ്പിൽ ബീച്ച് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ബൈക്കിലും പിക്കപ്പ് ഓട്ടോറിക്ഷകളിലും ഇടിച്ച് ഒരാൾക്ക് പരിക്ക്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശികളായ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് ബീച്ചിൽ ഐസ്ക്രീം വിൽപ്പനയ്ക്കായെത്തിയ പിക്കപ്പ് ഓട്ടോറിക്ഷകളിലും ബൈക്കിലും ഇടിച്ചത്. ബൈക്ക് യാത്രികരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൊലീസ് കാർ കസ്റ്റഡിയിലെടുത്തു.