vichar-

കൊല്ലം: കെ.കരുണാകരന്റെ 12-ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി വിചാർ വിഭാഗ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലീഡർ സ്മൃതദിനാ ചരണം കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ രംഗത്തും ഭരണ രംഗത്തും രൂപമെടുത്ത പ്രതിസന്ധികളെ അസാമാന്യമായ ചങ്കുറപ്പോടെ നേരിട്ട നേതാവായിരുന്നു ലീഡർ കെ.കരുണാകരനെന്ന് ജി.ആർ.കൃഷ്ണകുമാർ പറഞ്ഞു. വിചാർ വിഭാഗ് സംസ്ഥാന ഉപാദ്ധ്യക്ഷനും സാക്ഷരതാമിഷൻ മുൻ ഡയറക്ടറുമായ എം.സുജയ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം ചെയർമാൻ എം.കെ.ജഹാംഗീർ പള്ളിമുക്ക് അദ്ധ്യക്ഷനായി. ഷാജി ഷാഹുൽ, സജീവ് സവാദ്, ചന്ദ്രൻ പിള്ള , സിദ്ധാർത്ഥൻ ആശാൻ, സുനിൽ തെക്കേവിള, രാമചന്ദ്രൻ നായർ, നസീർരാജ , ജി.ശ്രീജിത്, മുണ്ടക്കൽ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.