 
കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ക്രിസ്മസ് - പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ പ്രസിഡന്റ് അദബിയ നാസറുദീൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.ശിവപ്രസാദ് നന്ദി പറഞ്ഞു.
ഗ്രാമപഞ്ചായത്തംഗങ്ങളും, ഉദ്യോഗസ്ഥരും, ജീവനക്കാരും പങ്കെടുത്ത യോഗത്തിൽ വിളക്കുടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നിന്ന് സ്ഥലം മാറിപ്പോകുന്ന മുൻ സെക്രട്ടറി സജി ജോൺ, അസി. സെക്രട്ടറി ശശികുമാർ, സാംകുട്ടി, രാജേഷ്, സന്തോഷ്, വനജ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് വിളക്കുടി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ഭരണ ഘടന സാക്ഷരതയായി പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ച് സെനറ്റർമാരെയും ആദരിച്ചു.