sree-
ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിലെ സപ്ത ദിന ക്യാമ്പിന്റെ ഉദ്ഘാടനം ശ്രീനാരായണ എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി പ്രൊഫ.കെ.ശശികുമാർ നിർവഹിക്കുന്നു.

കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടത്തുന്ന സപ്തദിന ക്യാമ്പിന്റെ ഉദ്ഘാടനം ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ.കെ.ശശികുമാർ നിർവഹച്ചു. ലഹരി വിരുദ്ധ നാളേയ്ക്കായി യുവ കേരളം എന്നതാണ് ക്യാമ്പിന്റെ ആശയം. കോളേജ് പ്രിൻസിപ്പൽ ഡോ.സി.അനിതാ ശങ്കർ, സൈക്കോളജിസ്റ്റ് ഡോ.ഷിനുദാസ്, പ്രോഗ്രാം ഓഫീസർ സിംപിൾ, അദ്ധ്യാപക പ്രതിനിധികളായ റാണി മോൾ, കണ്ണൻ തുടങ്ങിയവർ സംസാരിച്ചു. ജനകീയ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ, റാലികൾ, സെമിനാറുകൾ ,ഫ്ലാഷ് മോബുകൾ, ദത്ത്‌ ഗ്രാമത്തിൽ ആരോഗ്യസർവേ, പച്ചക്കറി തോട്ട നിർമ്മാണം, ആരോഗ്യ ബോധവത്കരണ സെമിനാർ, വൃദ്ധ സദന സന്ദർശനം, ബീച്ച് ശുദ്ധീകരണം, അംഗൻവാടി ശുദ്ധീകരണം, രക്തദാന ക്യാമ്പ് തുടങ്ങിയവയാണ് ക്യാമ്പിന്റ പ്രധാന പ്രവർത്തനങ്ങൾ.