കരുനാഗപ്പള്ളി: കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭവനിൽ കെ. കരുണാകരൻ അനുസ്മരണം നടന്നു. ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.അജയകുമാർ അദ്ധ്യക്ഷനായി. മുനമ്പത്ത് വഹാബ്, ബോബൻ ജി. നാഥ് , എസ്. ജയകുമാർ, റാഷിദ് വാലേൽ, അഡ്വ.അമീർ കരിമ്പാലിൽ, പി.വി.ബാബു, സുഭാഷ് ബോസ്, ബി.മോഹൻദാസ്, എം.കെ.വിജയഭാനു, ഗോപിനാഥപ്പണിക്കർ, സന്തോഷ് ബാബു, ചിറ്റുമൂല താഹാ, പി.സോമരാജൻ, പുന്നൂർ ശ്രീകുമാർ, നെടുങ്ങോട്ട് വിജയകുമാർ, വി.കെ.രാജേന്ദ്രൻ, ഫിലിപ്പ് മാത്യു, അമ്മ വീട്ടിൽ അശോകൻ, സലിം ചിറ്റുമൂല, ഹുസൈൻ എന്നിവർ സംസാരിച്ചു.