phot
തെന്മല പഞ്ചായത്തിലെ നീരുറവ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരന്റെ നേതൃത്വത്തിൽ നടന്ന വിളംബര ജാഥ

പുനലൂർ: തെന്മല ഗ്രാമ പഞ്ചായത്തിൽ നീരുറവ പദ്ധതിക്ക് തുടക്കമായി. അടുത്ത അഞ്ച് സാമ്പത്തിക വർഷത്തേക്കുളള സമഗ്ര നീർത്തട വികസന മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. മണ്ണ്, ജല സംരക്ഷണത്തിന് ഊന്നൽ നൽകി നീർത്തടങ്ങളും അവയുടെ സ്രോതസുകളും കണ്ടെത്തി നീർച്ചാലുകളുടെയും വൃഷ്ടിപ്രദേശങ്ങളുടെയും സംരക്ഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക, കൃഷിയിടങ്ങൾ കണ്ടെത്തി കൃഷിക്ക് സജ്ജമാക്കുക തുടങ്ങിയ പദ്ധതികൾ ഹരിത കേരള മിഷൻ, ഇറിഗേഷൻ, വനം, കൃഷി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി വിളംബര ജാഥയും സംഘടിപ്പിച്ചു. തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സജികുമാരി സുഗതൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.ടി.ഷാജൻ, എസ്.ആർ.ഷീബ, പഞ്ചായത്ത് അംഗങ്ങളായ സോജസനൽ, സുജാത തുടങ്ങിയവർ സംസാരിച്ചു.