upbhokr-

കരിക്കോട്: കരിക്കോട് എം.ഇ.എ ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്കൂളിൽ ദേശീയ സംസ്ഥാന ഉപഭോക്തൃ സമിതി കരിക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ഉപഭോക്തൃ ദിനാചരണം സംസ്ഥാന ഉപഭോക്തൃ സമിതി( കെ.എസ്.സി.സി) സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.എം.അസ്‌ലം ഉദ്ഘാടനം ചെയ്തു. കെ.എസ്.സി.സി കരിക്കോട് യൂണിറ്റ് പ്രസിഡന്റ് വി.എ.നദീർ അദ്ധ്യക്ഷനായി. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ഉപഭോക്തൃ നിയമ ക്ലാസ്, ഭക്ഷ്യ സുരക്ഷാ നിയമ ക്ലാസ് എന്നിവ നടത്തി.സംസ്ഥാന ഉപഭോക്തൃ സമിതി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.എ.ലത്തീഫ് മാമൂട് മുഖ്യ പ്രഭാഷണം നടത്തി. കരിക്കോട് യൂണിറ്റ് സെക്രട്ടറി വി.നൗഷാദ് മുസ്ലിയാർ, റേഷനിംഗ് ഇൻസ്പെക്ടർ ഉല്ലാസ്, കെ.എസ്.സി.സി മുൻ ജില്ലാ സെക്രട്ടറി കെ.എസ്.ഷിബു, കെ.എസ്.സി.സി കല്ലുംതാഴം യൂണിറ്റ് സെക്രട്ടറി വി.മോഹനൻ, കരിക്കോട് യൂണിറ്റ് വൈസ് പ്രസിഡന്റ് ജി.രാമചന്ദ്രൻ പിള്ള, എം.ഷാഹുൽഹമീദ്, കരിക്കോട് യൂണിറ്റ് ട്രഷറർ കെ.ബാബുരാജ്, ഷാജഹാൻ കൊറ്റംകര, തുടങ്ങിയവർ സംസാരിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർ

എസ്.ആർ.റസീമ, അഡ്വ.നസീർ കാക്കാന്റയ്യം എന്നിവർ ക്ലാസുകൾ നയിച്ചു.