കരുനാഗപ്പള്ളി : ക്രിസ്‌മസ്-പുതുവത്സരകാലത്തെ യാത്രാതിരക്ക് പരിഗണിച്ച് ജനുവരി 2 വരെ എല്ലാ സ്പെഷ്യൽ ട്രെയിനുകൾക്കും കരുനാഗപ്പള്ളയിൽ സ്റ്റോപ്പ് അനുവദിച്ചതായി എ.എം.ആരിഫ് എം.പി അറിയിച്ചു. ചെന്നൈ എഗ്മോർ- കൊല്ലം (ഡിസംബർ 23, 26,28,30), കൊല്ലം - ചെന്നൈ എഗ്മോർ (ഡിസംബർ 25,27,29, ജനുവരി 1), എറണാകുളം - വേളാങ്കണ്ണി ( 24,31), വേളാങ്കണ്ണി - എറണാകുളം ( 25, ജനുവരി 1) എറണാകുളം - താംബരം (26,ജനുവരി 2), താംബരം - എറണാകുളം ( 27) എന്നീ സ്പെഷ്യൽ ട്രെയിനുകൾക്കാണ് സ്റ്റോപ്പുകൾ അനുവദിച്ചത്.