photp
കവയിത്രി സുഗതകുമാരിയുടെ ഓർമ്മയിൽ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ആൽമരച്ചുവട്ടിൽ ഒത്തുചേർന്നപ്പോൾ

കരുനാഗപ്പള്ളി : സുഗതകുമാരി ടീച്ചറുടെ ദീപ്തമായ ഓർമ്മകൾക്ക് മുമ്പിൽ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ഒത്തുചേർന്നു. രണ്ട് വർഷം മുമ്പ് സ്കൂൾ വളപ്പിൽ ടീച്ചറുടെ ഓർമ്മയ്ക്കായി നട്ട കല്ലരയാലിൻ ചുവട്ടിലാണ് കുട്ടികൾ ഒത്തുകൂടിയത്. ടീച്ചറുടെ കവിതകൾ ചൊല്ലിയും ചിന്തകൾ പങ്ക് വച്ചും അദ്ധ്യാപകരും എത്തിയതോടെ മനോഹരമായ ഒരു ഓർമ്മദിനമായി. എന്റെ സ്മൃതിക്കായി നിങ്ങൾ ആൽമരം നടുക എന്ന ടീച്ചറുടെ ആഹ്വാനം ഏറ്റെടുത്താണ് അപൂർവ്വ ഇനത്തിൽപ്പെട്ട കലരയാൽ സ്കൂൾ വളപ്പിൽ നട്ടത്. മാനേജർ മായാശ്രീകുമാർ എച്ച്. എം മുർഷിദ് ചിങ്ങോലിൽ,​ അഡ്മിനിസ്ട്രേറ്റർ ഗംഗാറാം കണ്ണമ്പള്ളിൽ, കോ-ഓർഡിനേറ്റർ സുധീർ ഗുരുകുലം, ഷിഹാസ് , ശ്രീരാഗ് , ശ്രീഹരി എന്നിവർ നേതൃത്വം നൽകി.