football
പുതിയകാവ് ഗവ. എസ്.എൻ.ടി.വി സംസ്കൃത യു.പി സ്കൂളിൽ എസ്. എം. സി കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബാൾ ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയികൾക്ക് കെ .എസ്. പുരം സുധീർ സൈക്കിളുകൾ സമ്മാനിക്കുന്നു

കരുനാഗപ്പള്ളി: പുതിയകാവ് ഗവ. എസ്.എൻ.ടി.വി സംസ്കൃത യു.പി സ്കൂളിലെ എസ്.എം.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫുട്ബാൾ ലോകകപ്പ് പ്രവചന മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ലോകകപ്പ് ഫൈനൽ ദിനത്തിന് രണ്ടുദിവസം മുമ്പ് എന്ന വിദ്യാർത്ഥികളുടെ അഭിപ്രായം ശേഖരിച്ചാണ് പ്രവചന മത്സരം നടത്തിയത്. മത്സരത്തിൽ പങ്കെടുത്ത 400 വിദ്യാർത്ഥികളിൽ 275 പേരും അർജന്റീനയുടെ പേരാണ് എഴുതിയത്. ഇവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 15 വിദ്യാർഥികൾക്ക് സൈക്കിൾ, സ്കൂൾ ബാഗ്, കാരം ബോർഡ്, കുടകൾ ഉൾപ്പടെ നിരവധി സമ്മാനങ്ങൾ നൽകി. മുതിർന്ന അദ്ധ്യാപകൻ ഷംസുദ്ദീന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് എസ്.എം.സി കമ്മിറ്റി ചെയർമാൻ കെ.എസ്. പുരം സുധീർ ഉദ്ഘാടനം ചെയ്തു. ജയകുമാർ,ഷീല ബീഗം, സുജാത,നിസാം, വഹാബ്,നൗഷാദ്, മൻസൂർ തുടങ്ങിയവർ സംസാരിച്ചു.