 
കൊല്ലം: കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടിയവിളയിൽ ലീഡർ കെ. കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി കാരുവള്ളി ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എ.സുരേഷ് കുമാർ അദ്ധ്യക്ഷനായി. കെ.സുകുമാരൻ നായർ, കുന്നത്തൂർ പ്രാസാദ്, കാരയ്ക്കാട്ട് അനിൽ, ഷീജാ രാധാകൃഷ്ണൻ , വട്ടവിള ജയൻ, കുന്നത്തൂർ മനോഹരൻ, ഉണ്ണികൃഷ്ണകുമാർ , മുകുന്ദൻ പിള്ള , അഡ്വ: സിനി, തെങ്ങും തുണ്ടിൽ രാധാകൃഷ്ണൻ , പുത്തനമ്പലം ഹരി, ശ്രീദേവിയമ്മ എന്നിവർ സംസാരിച്ചു.