കൊല്ലം: മുപ്പതാമത് ദേശീയ ജൂനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ്പ് 26 മുതൽ 30 വരെ കൊല്ലം ആശ്രാമം മൈതാനം, ഫാത്തിമ മാതാ നാഷണൽ കോളേജ് ഗ്രൗണ്ട്,​ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, തേവള്ളി എന്നിവിടങ്ങളിലായി നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നാൽപ്പതോളം ടീമുകൾ മത്സരിക്കും. പെൺകുട്ടികൾക്കുള്ള താമസ സൗകര്യം കൊല്ലം ഹോക്കി സ്റ്റേഡിയത്തിലെ ഡോർമെറ്ററിയിലും ആൺകുട്ടികളുടെ ടീമുകൾക്കുള്ള താമസ സൗകര്യം യൂനുസ് കുഞ്ഞ് മെമ്മോറിയൽ എൻജിനിയറിംഗ് കോളേജിലും അയത്തിൽ വി.വി.ഐ എച്ച്.എസിലുമാണ് ഒരുക്കിയിട്ടുള്ളത്.

കേരള ആൺകുട്ടികളുടെ ടീമിന്റെ കോച്ചിംഗ് ക്യാമ്പ് തിരുവനന്തപുരം വെങ്ങാനൂർ സ്കൂൾ ഗ്രൗണ്ടിലും പെൺകുട്ടികളുടെ ക്യാമ്പ് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലും നടന്നുവരുന്നു. കേരള ടീമിനെ 25ന് പ്രഖ്യാപിക്കും. 26 വൈകിട്ട് 11.30ന് ആശ്രാമം ഗ്രൗണ്ടിൽ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. 30ന് സമാപന സമ്മേളനത്തിൽ മന്ത്രി കെ.എൻ ബാലഗോപാൽ സമ്മാനദാനം നിർവഹിക്കും. സംഘാടക സമിതി ഭാരവാഹികളായ എക്സ്.ഏണസ്റ്റ്, ടി.പി.ആനന്ദലാൽ, ടി.എസ്.അരുൺ,​ ബി.നൗഫിൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.