കൊല്ലം: ആയിരക്കണക്കിന് വർഷങ്ങൾ വൈദേശിക അക്രമവും ആധിപത്യവും ഉണ്ടായിട്ടും ഭാരതത്തിൽ സനാതനധർമ്മം ശക്തമായി നിൽക്കുന്നതുകൊണ്ടാണ് ലോകത്ത് ശാന്തിയും സമാധാനവും നിലനിൽക്കുന്നതെന്ന് സ്വാമി ജ്ഞാനാമൃതാനന്ദപുരി പറഞ്ഞു.
കൊല്ലം വള്ളിക്കാവിൽ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പഞ്ചദിന ഹിന്ദു ധർമ്മ പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ഹിന്ദു എന്ന വാക്കിന് എത്രമാത്രം അർഹരാണെന്ന് ഓരോ ഹിന്ദുവും സ്വയം ചിന്തിക്കണം. നാം നമ്മിലേക്ക് നോക്കണം. വ്യക്തിപരമായും കുടുംബപരമായും സാമൂഹ്യമായും അനുഷ്ഠാനത്തിലൂടെ ഹിന്ദു ധർമ്മത്തെ ശക്തിപ്പെടുത്തണമെന്നും സ്വാമി പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല അദ്ധ്യക്ഷയായി. വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ, കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ.സുധീർ എന്നിവർ സംസാരിച്ചു. ശിബിരത്തിൽ 250പേർ പങ്കെടുക്കുന്നുണ്ട്.