ഓച്ചിറ: ആലപ്പാട് ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 വയസുവരെ പ്രായമായ കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുന്നതിനും തുടർ ചികിത്സ ആവിശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനുമുള്ള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് നിർവഹിച്ചു. ആലപ്പാട് ആണ് കേരളത്തിൽ തന്നെ ആദ്യമായി ഈ പദ്ധതി നടപ്പിലാക്കിയത്. യോഗത്തിൽ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മായ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി. ഷൈമ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷിജി, സി.ബേബി, പ്രേമചന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോ. അരുൺ തുടങ്ങിയവർ പങ്കെടുത്തു.