എഴുകോൺ : നെടുമ്പായിക്കുളം എം.എൻ.യു.പി സ്കൂൾ വിദ്യാർത്ഥികൾ കലയപുരം ആശ്രയയിൽ ക്രിസ്മസ് ആഘോഷിച്ചു. സ്കൂളിൽ നിന്നുള്ള ധനസഹായം സ്കൂൾ മാനേജർ തങ്കച്ചൻ പാപ്പച്ചൻ കലയപുരം ജോസിന് കൈമാറി. മാനേജ്മെന്റ് പ്രധിനിധി ഫിലിപ്പ് കോശി, പ്രഥമാദ്ധ്യാപിക എ.എം.മിനിമോൾ പി.ടി.എ പ്രസിഡന്റ് ബി.ബൈജു എന്നിവർ നേതൃത്വം നൽകി. കേക്ക് മുറിച്ചും കരോൾ ഗാനങ്ങൾ പാടിയും കലാപരിപാടികൾ അവതരിപ്പിച്ചുമായിരുന്നു ആഘോഷം.