കൊല്ലം :കേരളപുരം ഗുരുധർമ്മ പ്രചാരണ സഭ 2155-ാം നമ്പർ കൊറ്റങ്കര യൂണിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 5ന് കേരളപുരം ഞെട്ടയിൽ മണിമങ്ക ഫൗണ്ടേഷൻ ഹാളിൽ സംഘടിപ്പിക്കുന്ന പ്രാർത്ഥനാ പ്രചാരണ പരിപാടി കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. പ്രസിസന്റ് ഡി.ശാരംഗധരൻ അദ്ധ്യക്ഷനാകും. ജി.ഡി.പി.എസ് മുൻ കേന്ദ്ര സമിതിയംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ അനുഗ്രഹപ്രഭാഷണം നടത്തും. റിട്ട.ഗവ.ജോയിന്റ് സെക്രട്ടറി കെ.എസ്.ശിവരാജൻ മുഖ്യ പ്രഭാഷണം നടത്തും. ജി.ഡി.പി.എസ് കേന്ദ്ര സമിതിയംഗം കെ.എസ്.ജയകുമാർ, ശ്രീശങ്കര യൂണിവേഴ്സിറ്റി റിട്ട. പ്രൊഫ.ഡോ.എസ്.സുരേഷ് കുമാർ, റിട്ട.ഗവ.ജോയിന്റ് സെക്രട്ടറി എൻ.പ്രഭാകരൻ പിള്ള, ഹയർ സെക്കൻഡറി റിട്ട.ഡെപ്യൂട്ടി ഡയറക്ടർ എ.സുബൈർ കുട്ടി, കൊല്ലങ്കാവിൽ ജയശീലൻ, ബൈജു പുനുക്കന്നൂർ, റിട്ട.ഗവ.അഡിഷണൽ സെക്രട്ടറി എൻ.ജയ്സുഖ് ലാൽ, എസ്.എൻ.കോളേജ് അസി.പ്രൊഫ ഡി.ദേവിപ്രിയ, അഡ്വ.എൻ.ബി.താരപ്രഭ എന്നിവർ സംസാരിക്കും. സെക്രട്ടറി പി.സതീശൻ സ്വാഗതവും റിട്ട.ഗവ.ജോയിന്റ് സെക്രട്ടറി സി.ബാലസുന്ദരൻ നന്ദിയും പറയും.