upabhkrith-
സംസ്ഥാന ഉപഭോക്തൃ സമിതി വെളിയം യൂണിറ്റ് സംഘടിപ്പിച്ച ദേശീയ ഉപഭോക്തൃ ദിനാചരണം വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ.ബിനോജ് ഉദ്ഘാടനം ചെയ്യുന്നു.തങ്കച്ചൻ ഡേവിഡ്, ജേക്കബ് പണയിൽ, ഡോ. ജോർജ് തോമസ്, സി. തങ്കച്ചൻ, എം. പി. പ്രകാശ്, ഡോ. ജയകുമാർ, എം. കുഞ്ഞച്ചൻ പരുത്തിയിറ, എ.എ. ലത്തീഫ് മാമൂട്, ജെ. എം . അസ്‌ലം, കെ. സന്തോഷ് കുമാർ, ജേക്കബ് ജോൺ വടക്കിടം, എം. സാമുവൽ കുട്ടി തുടങ്ങിയവർ സമീപം

വെളിയം: കേരള സംസ്ഥാന ഉപഭോക്തൃ സമിതി വെളിയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഉപഭോക്തൃ ദിനാചരണ സമ്മേളനം വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ.ബിനോജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം. കുഞ്ഞച്ചൻ പരുത്തിയറ അദ്ധ്യക്ഷനായി. ഉപഭോക്തൃ നിയമങ്ങൾ കുട്ടികൾക്ക് പാഠ്യ വിഷയമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഗുണനിലവാരമില്ലാത്ത ഉത്പ്പന്നങ്ങൾ പരസ്യം നൽകി മൂന്നിരട്ടി ലാഭം ഉണ്ടാക്കുന്നതായും ഡിസ്കൗണ്ട് നൽകി ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായും എം.ആർ.പിയിൽ ഉയർന്ന വില രേഖപ്പെടുത്തുന്നതായും യോഗത്തിൽ ചർച്ചയുണ്ടായി. നിത്യോപയോഗ സാധനങ്ങൾക്കും മരുന്നുകൾക്കും ക്രമാതീതമായി വില വർദ്ധിക്കുന്നതായും അത് നിയന്ത്രിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേരള സംസ്ഥാന ഉപഭോക്തൃ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് , ജെ.എം.അസ് ലം, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.എ.ലത്തീഫ് മാമൂട് എന്നിവർ ഉപഭോക്തൃ നിയമങ്ങളെക്കുറിച്ചും ഭക്ഷ്യ സുരക്ഷയെ കുറിച്ചും ക്ലാസുകൾ എടുത്തു. സി.തങ്കച്ചൻ ചാമവിള, എം.ബി.പ്രകാശ്, കെ.സന്തോഷ് കുമാർ, സി.വൈ.സണ്ണി, എം ശമുവേൽ കുട്ടി, പണയിൽ, ഡോ.ജോർജ് തോമസ്, ഡോ. ജയകുമാർ, ജേക്കബ് ജോൺ വടക്കിടം തുടങ്ങിയവർ സംസാരിച്ചു.