പുനലൂർ: പുനലൂർ ശബരിഗിരി സ്കൂളിന്റെ നേതൃത്വത്തിൽ മണിയാർ ചോറ്റുകുഴി ആദിവാസി കുടുംബങ്ങൾക്ക് ക്രിസ്മസ് കേക്കുകൾ വിതരണം ചെയ്തു. വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് വീടുകൾ സന്ദർശിച്ച് കേക്കുകളും മറ്റും വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം.ആർ.രശ്മി,അദ്ധ്യാപകനായ ക്യാപ്ടൻ കെ.സുരേഷ്,മണിയാർ ഗ്രാമ സേവ സമിതി വായനശാല ഭാരവാഹികളായ എം.ആർ.വിനോദ്,വീനിഷ്,രാജൻ,ഊരുമൂപ്പൻ ഷാജി ചോറ്റുകുഴി തുടങ്ങിയവർ നേതൃത്വം നൽകി.