
പുനലൂർ: എൻ.സി.പിയുടെ പോഷക സംഘടനയായ നാഷണലിസ്റ്റ് ഒ.ബി.സി കോൺഗ്രസ് ജില്ല ചെയർമാനായി എസ്.കുമാറിനെ സംസ്ഥാന ചെയർമാൻ എ.വി.സജീവ് നോമിനേറ്റ് ചെയ്തു. എസ്.എൻ.ഡി.പി യോഗം വിളക്കുവെട്ടം ശാഖ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം, പുനലൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ലാബ് അസിസ്റ്റന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.